ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ അഴുകിയ നിലയിൽ മൃതദേഹം. തിരിച്ചറിയാകാനാകാത്ത നിലയുള്ള മൃതദേഹത്തിന് ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെന്ന് നി​ഗമനം

അ​ച്ച​ന​ള​യി​ലെ ആ​ദി​വാ​സി​യാ​യ മാ​ത​ന്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

New Update
dead

മ​ല​പ്പു​റം: ക​രി​മ്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Advertisment

വ​ട​ക്കേ​ക്കോ​ട്ട മ​ല​വാ​ര​ത്തി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വ്യാ​ഴാ​ഴ്ച പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന അ​ച്ഛ​ന​ള ചോ​ല​നാ​യി​ക്ക ആ​ദി​വാ​സി സ​ങ്കേ​ത​ത്തോ​ട് ചേ​ര്‍​ന്നു​ള്ള വ​ലി​യ​ച്ച​ന്‍​ത്തോ​ടി​ന് സ​മീ​പ​ത്തെ പു​ല്ല​ട്ടി​ക്കു​ന്നി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ​ന​ത്തി​ന​ക​ത്ത് ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കാ​മ​റ​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഉ​ള്‍​വ​ന​ത്തി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ വ​ന​പാ​ല​ക​ര്‍ വി​വ​രം റ​വ​ന്യൂ, പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ മൂ​ന്ന് വി​ഭാ​ഗ​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത വി​ധം അ​ഴു​കി​യ മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ച്ച​ന​ള​യി​ലെ ആ​ദി​വാ​സി​യാ​യ മാ​ത​ന്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് മൃ​ത​ദേ​ഹം വ​ന​ത്തി​ന് പു​റ​ത്തെ​ത്തി​ച്ച​ത്.

ഉ​ള്‍​ക്കാ​ട്ടി​ലൂ​ടെ ഒ​രു മ​ണി​ക്കു​റോ​ളം കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ച്ച​ന​ള ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Advertisment