മലപ്പുറത്ത് ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

New Update
കണ്ണൂരിൽ കനത്തമഴ: വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു

മലപ്പുറം: മേല്‍മുറിയില്‍ ബന്ധുക്കളായ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ച നിലയില്‍. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

Advertisment

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഈ രണ്ടു കുട്ടികളെയും കാണാതാവുന്നത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍മുറിയില്‍ പൊട്ടിച്ച് ഒഴിവാക്കിയ ക്വാറിയിലാണ് കുട്ടികള്‍ മരിച്ചത്.

Advertisment