ഡോ. പി എം മുഹമ്മദ്‌ നജീബിനെ ആദരിച്ചു

New Update
honour function

മലപ്പുറം: ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ നിന്ന് വിരമിച്ച ഇക്കണോമിക്സ് വിഭാഗം പ്രഫസർ ഡോ. പി എം മുഹമ്മദ്‌ നജീബിനെ ആദരിച്ചു.  

Advertisment

ഊട്ടിയിലെ പ്രമുഖ വ്യാപാരിയും നിശബ്‌ദ ജീവകാരുണ്യ പ്രവർത്തകനുമായ ഊട്ടി മുസ്തഫയുടെ വസതിയിൽ ചേർന്ന പരിപാടിയിൽ യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു.

മലപ്പുറം  ഗവ. മോഡൽ ഹൈസ്കൂൾ 1982-83 എസ്‌ എസ്‌ എൽ സി ബാച്ച്‌ വിദ്യാർത്ഥി കൂടിയായ മുഹമ്മദ്‌ നജീബിന്റെ ആദരിക്കൽ ചടങ്ങ്  മൺമറഞ്ഞ സഹപാഠികളായ മൊയ്‌തീൻ കോയ, മുഹമ്മദ് എന്ന ബാപ്പു എന്നിവരെ സ്‌മരിച്ചുകൊണ്ടാണ് ആരംഭിച്ചത്.

കാലത്തിന്റെ നീണ്ട പ്രവാഹത്തിലൂടെ നമ്മൾ ഓരോരുത്തരും ഓരോ വഴികളായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും വിദ്യാലയത്തിന്റെ ഓർമ്മകളും സൗഹൃദത്തിന്റെ ചൂടും നമ്മെ വീണ്ടും ഒരുമിച്ചു കൂട്ടിയത് അവർണനീയമായ സന്തോഷമാണ് പ്രദാനം ചെയ്യുന്നതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത കാലിക്കറ്റ് എയർപ്പോർട്ട് ഉപദേശക സമിതിയംഗം നൗഷാദ്‌ കളപ്പാടൻ  പറഞ്ഞു.
 
ഊട്ടി മുസ്തഫ പൊന്നാട അണിയിക്കുകയും തമ്പി ബഷീർ ബൊക്കെ നൽകുകയും ചെയ്‌തു.   

ജീവിതത്തിന്റെ അടിത്തറ പാകപ്പെട്ട വിദ്യാലയ കാലം നമ്മെ പഠിപ്പിച്ചത്‌ പാഠപുസ്തകങ്ങളിലൊതുങ്ങിയ അറിവ്‌ മാത്രമല്ല സൗഹൃദം, സഹിഷ്ണുത, അച്ചടക്കം, ഉത്തരവാദിത്വം തുടങ്ങിയ മൂല്ല്യങ്ങളുമാണ്‌.

ആ അമൂല്ല്യമായ നാളുകളുടെ ഓർമ്മകൾ പുതുക്കാനും പഴയ കൂട്ടുക്കാരെ വീണ്ടും കണ്ടുമുട്ടാനും അനുഭവങ്ങൾ പങ്കുവെക്കുവാനും കഴിഞ്ഞതിലും സ്വന്തം സഹപാഠികളിൽ നിന്ന് തന്നെ ആദരം ഏറ്റുവാങ്ങുവാൻ കഴിഞ്ഞതും  വലിയ ആഹ്ലാദം ഉണ്ടാക്കുന്നതായി ഡോ. പി എം മുഹമ്മദ് നജീബ്‌ പറഞ്ഞു.

കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് നിന്ന് എം ബി ബി എസ്   മൂന്നാം റാങ്ക് കരസ്ഥമാക്കിയ അംനയുടെ പിതാവും സഹപാഠിയുമായ പി ടി അഷ്‌റഫ് പൊന്നാടയും സ്നേഹോപഹാരവും ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

കാൽ പന്ത് കളിക്കാരുടെ നാടായ മലപ്പുറത്തിന്റെ അഭിമാനവും മുൻ കേരളാ സംസ്ഥാന ഫുട്‌ബോൾ താരവും, മുൻ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റനുമായ മങ്കരത്തൊടി ബഷീറിനെ ചടങ്ങിൽ വെച്ച്‌ സക്കരിയ പൊന്നാട അണിയിക്കുകയും പി കെ അൻവർ ഹുസ്സൈൻ ബൊക്കെ നൽകി ആദരിക്കുകയും ചെയ്‌തു.   

എ പി ഷാഹുൽ അമീർ & മുനീറ ദമ്പതികളുടെ മുപ്പത്തിയഞ്ചാം വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു വിതരണം ചെയ്‌തു,   

നമ്മുടെ സൗഹൃദബന്ധങ്ങളെ കൂടുതൽ ശക്തമാകട്ടെയെന്നും, പരസ്പര സ്നേഹവും സഹകരണവും പുതുക്കട്ടെയെന്ന് ആശംസിച്ചു കൊണ്ടും ഈ സ്നേഹാദര ചടങ്ങ് വിജയിപ്പിക്കാൻ അഹോരാത്രം പരിശ്രമിച്ച എല്ലാ സഹപാഠികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി  പറഞ്ഞു.

ദുബായ് നാസർ, കരീം പൂവൻതൊടി, എ പി സൈതലവി, കെ പി സലീം, എം അബ്‌ദുറഹിമാൻ, സി എച്ച് ഇബ്രാഹിം, ഉസ്മാൻ കൂത്രാടൻ, കുഞ്ഞിമുഹമ്മദ് പാതിയിൽ, മൂസക്കുട്ടി തത്തയിൽ, പി കെ അൻവർ എന്നിവർ നേതൃത്വം നൽകി.

Advertisment