/sathyam/media/media_files/2026/03/04/arrest-2026-03-04-21-49-54.jpg)
നി​ല​മ്പൂ​ർ: മ​ല​പ്പു​റം അ​മ​ര​മ്പ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ.
ചു​ള്ളി​യോ​ട് പ​ര​ത സ്വ​ദേ​ശി​ക​ളാ​യ ഒ​ടു​ക്ക​ന്‍ ജി​ത്തു (28), ന​റു​ക്കി​ല്‍ ശ്രീ​ജി​ത്ത് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ടൈ​ല്‍​സ് ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന പ്ര​തി​ക​ളി​ലൊ​രാ​ള്‍ ജോ​ലി​ക്ക് പോ​കു​ന്ന വീ​ടു​ക​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് വ​ച്ചാ​ണ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.
ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ക്കു​ന്ന​ത് ചെ​റി​യ തു​ക​യു​ടെ വ​യ​റു​ക​ളാ​ണെ​ങ്കി​ലും സീ​ലിം​ഗ് പൊ​ളി​ച്ചു​മാ​റ്റി​യു​ള്ള മോ​ഷ​ണം ഉ​ട​മ​സ്ഥ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.
എ​ട​വ​ണ്ണ, എ​ട​ക്ക​ര തു​ട​ങ്ങി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 22 ഓ​ളം വീ​ടു​ക​ളി​ല്‍ പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.
പ​റ​യ​ങ്കാ​ട് മേ​ലേ​ട​ത്ത് ഹ​സ്​ക്ക​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ തു​ട​ർ​ന്നു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us