ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/gKj3ZB6njjCgcbzHh9t3.jpg)
മലപ്പുറം: പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടിച്ചത്. തീ കെടുത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.
Advertisment
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയതാണ് പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ. മലപ്പുറം സിഎ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
പറമ്പിലെ മരങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ മേഖല എന്നത് കണക്കിലെടുത്താണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് സൂചന. ഈ മേഖലയോട് ചേർന്ന് വീടുകൾ ഉണ്ട്. ജനവാസ മേഖല ആയതുകൊണ്ട് ഈ പ്രദേശം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.