പൊന്നാനി ഫിഷിംഗ് ഹാർബറുകളുടെ നവീകരണത്തിനും വികസനത്തിനും പദ്ധതികൾ നടപ്പാക്കാൻ നടപടി സ്വീകരിക്കണം; കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി എം.പി അബ്ദുസ്സമദ്

New Update
G

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണത്തിനും വികസനത്തിനുമായുള്ള പദ്ധതികൾ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനെ കണ്ട് പൊന്നാനി എം.പി അബ്ദുസ്സമദ് സമദാനി നിവേദനം നൽകി. 

Advertisment

കേന്ദ്രസർക്കാറിന്റെ പരിഗണനയിലിരിക്കുന്ന ഈ പദ്ധതികൾ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും പ്രദേശത്തിന്റെ വികസനത്തിനും അനിവാര്യമാണെന്ന് നിവേദനത്തിൽ പറയുന്നു.

നിരവധി മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന തുറമുഖങ്ങളാണ് മണ്ഡലത്തിലേത്. കാലതാമസം കൂടാതെ അത് നടപ്പിൽ വരുത്തുവാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പദ്ധതികളുടെ പ്രാധാന്യത്തെപ്പറ്റി വിശദമായി മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.

Advertisment