പൊന്നാനി: മത്സ്യത്തൊഴിലാളികൾ അടയ്ക്കുന്ന ക്ഷേമനിധി വിഹിതം അന്യായമായി വർദ്ധിപ്പിച്ച സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വർദ്ധന പിൻലിക്കാത്ത പക്ഷം ബഹുജന സമരത്തിന് നേതൃത്വം കൊടുക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗം ബന്ധപ്പെട്ടവരെ അറിയിച്ചു.
100 രൂപയിൽ നിന്ന് 300 രൂപയാക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ സാമ്പത്തികമായി പ്രയാസത്തിലാകുമെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
പൊന്നാനിയിൽ സലിം പറവണ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അടുത്ത രണ്ട് വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി മുഹമ്മദ് പൊന്നാനി (പ്രസിഡണ്ട്), അഫ്സൽ നവാസ് (ജന: സെക്രട്ടറി) ശുഹൈബ് വടകര (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ജോതിവാസ് പറവൂർ യോഗം ഉൽഘാടനം ചെയ്തു.
തസ്ലിം മമ്പാട് ഷാനവാസ്, ശുഹൈബ് വടകര, ഗസ്സാലി പരപ്പനങ്ങാടി, മുഹമ്മദ് കോയ കോഴിക്കോട്, സദറുദദ്ദിൻ വൈപ്പിൻ, അലി കൊച്ചി, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു. അഫ്സൽ നവാസ് സ്വഗതവും അസീസ് ആലുവ നന്ദിയും പറഞ്ഞു.