/sathyam/media/media_files/2024/10/27/dfTtrvkZbwXlPVwgIE3M.jpg)
മലപ്പുറം: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാനതല പ്രതിനിധി സമ്മേളനവും സ്റ്റേറ്റ് ജനറൽ ബോഡിയും മലപ്പുറം കുറ്റിപ്പുറത്ത് ചേർന്നു.
സ്റ്റേറ്റ് പ്രസിഡന്റ് പ്രേംസൺ കായംകുളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജെന. സെക്രെട്ടറി ബഷീർ ചോലയിൽ, ട്രഷറർ സുലൈമാൻ ബത്തേരി എന്നിവർ കാലാവധി പൂർത്തിയായ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ട്, വാർഷിക വരവുചിലവ് കണക്കുകൾ അവതരിപ്പിച്ചു.
/sathyam/media/media_files/2024/10/27/MVm4WgbWKfUCzVc8My0p.jpg)
തുടർന്ന് സംഘടിപ്പിച്ച ജില്ലാ പ്രതിനിധികളുടെ ചർച്ചയിൽ സംഘടനയുടെ തുടർപ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു.
ജനറൽ ബോഡി മീറ്റിംഗിൽ 2024 -25 കാലഘട്ടത്തിലേക്കുള്ള ജികെപിഎ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു.
പ്രേംസൺ കായംകുളം (പ്രസിഡന്റ്), ശങ്കരനാരായണൻ (ജെന. സെക്രട്ടറി), സുലൈമാൻ ബത്തേരി (ട്രഷറർ), ഹബീബ് പട്ടാമ്പി, സവാദ് മമ്പാട്, കെ.എസ് . മണി കൊല്ലം (വൈസ് പ്രസിഡന്റുമാർ), പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാർ ആയി അഡ്വ. നോബൽ രാജു (മെമ്പർഷിപ്പ് ), ബൈജുലാൽ തൃശൂർ (പ്രൊജക്റ്റ് ), ഹാരിസ് കുറ്റിപ്പുറം (മീഡിയ) എന്നിവരും ചുമതലയേറ്റു. അബ്ദുൽ സമദ് നീലമ്പൂർ, ഷാനവാസ് കൊടുങ്ങല്ലൂർ (ജോയിന്റ് സെക്രെട്ടറിമാർ) ആയും ഭാരവാഹിത്വം ഏറ്റെടുത്തു.
സംഘടനയുടെ വിദേശ ചാപ്റ്ററുകളുമായും അഡ്വൈസറി കമ്മറ്റിയുമായും ഉള്ള കോർഡിനേഷൻ ചുമതലയോടെ ജികെപിഎ മുൻകൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്ന രാഘുനാഥൻ വാഴപ്പള്ളിയെ യോഗം ഗ്ലോബൽ കൗൺസിൽ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.
/sathyam/media/media_files/2024/10/27/6hfppv2I7k9Lne3YnoA5.jpg)
സി.കെ സുദാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ സ്റ്റേറ്റ് പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ഷമീർ പടിയത്ത് തൃശൂർ, കുമാരൻ മണിമൂല കാസർകോഡ്, റോയ് തോമസ് വയനാട്, ഡോ: വാമദേവൻ തിരുവനതപുരം, സലിം നെച്ചോളി കോഴിക്കോട്, സുരേഷ് ബാബു കോമത്ത് ആലപ്പുഴ, അനിൽ പ്രസാദ് മലപ്പുറം എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ ഉന്നമനത്തിനായി ലക്ഷ്യബോധത്തോടെ മതജാതി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ പ്രവർത്തിക്കാൻ പ്രതിജ്ഞാബന്ധമാണ് എന്ന് സമാപനസമ്മേളനത്തിൽ പ്രസിഡന്റ് പ്രേംസൺ കായംകുളം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us