2019 വർഷം ഹജ്ജ് ചെയ്തവരുടെ സംഗമം തിങ്കളാഴ്ച പൊന്നാനിയിൽ

പൊന്നാനി ആർ വി ഹാളിൽ തിങ്കളാഴ്ച്ച കാലത്ത് ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രസ്തുത വര്ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  തീർത്ഥാടകർ സംബന്ധിക്കും.  

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
hajjUntitledb.jpg

പൊന്നാനി:   2024 ലെ വിശുദ്ധ ഹജ്ജിനുള്ള  ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കവേ, പൊന്നാനിയിൽ വിശേഷമായ ഒരു ഹജ്ജാജി സംഗമം.   അഞ്ചു വർഷം മുമ്പത്തെ (2019 ൽ) തീർത്ഥാടനത്തിൽ പങ്കെടുത്ത ഹാജിമാരും ഹജ്ജുമ്മമാരും ആണ് സംഗമിക്കുന്നത്.   

Advertisment

പൊന്നാനി ആർ വി ഹാളിൽ (ചാണ റോഡ്) തിങ്കളാഴ്ച്ച (ഏപ്രിൽ 22) കാലത്ത് ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രസ്തുത വര്ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  തീർത്ഥാടകർ സംബന്ധിക്കും.  

സംസ്ഥാന ഹജ് കമ്മറ്റി അംഗവും പൊന്നാനി സ്വദേശിയുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ  സംഗമം ഉദ്‌ഘാടനം ചെയ്യും.   

സംസ്ഥാന  ഹജ്ജ് കമ്മിറ്റി  ഹാജിമാർക്ക്  ചെയ്തു കൊടുക്കുന്നതും ഏർപ്പെടുത്തുന്നതുമായ  സേവനങ്ങൾ വിലയിരുത്താനും  മെച്ചപ്പെടുത്താനും  കൂടിയുള്ള  അവലോകനവും അവസരവും  ആയി സംഗമത്തെ  നോക്കികാണുന്നതായി ഖാസിം കോയ  പറഞ്ഞു.

കൊറോണ പത്തി വിടർത്തി നിന്നിരുന്ന കാലത്തെ ഹജ്ജിനുള്ള  തയാറെടുപ്പുകൾ, യാത്ര, വിശുദ്ധ നാടുകളിലെ താമസം, അനുഷ്ഠാനങ്ങൾ തുടങ്ങിയ ജീവിതത്തിലെ അവിസ്മരണീയമായ ഏടുകൾ വീണ്ടും അയവിറക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമാണ്  2019 ഹജ്ജാജി സംഗമം.

Advertisment