അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനം: പ്രതിഷേധ പ്രകടനം നടത്തി

New Update
MAKKARAPARANBU ISLAM.jpg

മക്കരപ്പറമ്പ് : മാർച്ച് 15: അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് 'മുസ്‌ലിം വിരുദ്ധ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആന്റി സി.എ.എ ദിനാചരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മക്കരപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

Advertisment

സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ, എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ, സി.എച്ച് അഷ്റഫ്, മുഹമ്മദ് ജദീർ, ലബീബ് മക്കരപ്പറമ്പ്, നാസിബ് കടുങ്ങൂത്ത് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ കാപ്ഷൻ : അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ച് 'മുസ്‌ലിം വിരുദ്ധ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല' തലക്കെട്ടിൽ സോളിഡാരിറ്റി, എസ്‌.ഐ.ഒ  സംയുക്തമായി മക്കരപ്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

Advertisment