ജമാഅത്തെ ഇസ്ലാമിയുടെ സ്ലീപ്പർസെല്ലുകൾ മുസ്ലിംലീ​ഗിൽ കടന്നുകയറിയാൻ ഏറെ അപകടകരം: ഐഎൻ.എൽ

തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ശക്തിയാര്‍ജിക്കല്‍ ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് തികച്ചും എതിരായി ഭവിക്കുമെന്നും അദ്ദേഹം പറയുന്നു.

New Update
muslim league kerala flag

മലപ്പുറം: മുസ്ലീം ലീഗ്-ജമാ അത്തെ ഇസ്ലാമി ഐക്യം അപകടകരമെന്ന് ഐഎന്‍എല്‍ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി സമദ് നരിപ്പറ്റ.

Advertisment

മുസ്ലീം ലീഗില്‍ ജമാഅത്തെ ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ശക്തിയാര്‍ജിക്കല്‍ ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് തികച്ചും എതിരായി ഭവിക്കുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലീം ലീഗും യുഡിഎഫുമുണ്ടാക്കിയ രാഷ്ട്രീയ സഖ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവരികയാണെന്ന് സമദ് നരിപ്പറ്റ ആരോപിച്ചു. 

ജമാഅത്തെ ഇസ്ലാമിയുടെ സ്ലീപ്പര്‍ സെല്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഐഎന്‍എല്‍ ഉന്നയിക്കുന്നത്.

Advertisment