നിലമ്പൂർ: മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു. , നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ അജീഷ് (42) ആണ് മരിച്ചത്. കൊല്ലം ഈസ്റ്റ് കല്ലട സ്വദേശിയാണ്.
പത്ത് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.