Advertisment

രാത്രികാല മോഷണം പതിവ്, ലക്ഷ്യമിടുന്നത് വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും; ലഭിക്കുന്ന പണം വിനിയോഗിക്കുന്നത് ആര്‍ഭാട ജീവിതത്തിന് ! ഒടുവില്‍ 'ജിമ്മന്‍ കിച്ചു' കുടുങ്ങി

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സിസിടിവികൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

New Update
jimman kichu

മലപ്പുറം: മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോൾ പമ്പുകളുടെ ഓഫിസുകളും തകർത്ത് രാത്രികാല മോഷണം നടത്തിയയാൾ പിടിയിൽ. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍(ജിമ്മന്‍ കിച്ചു-25)നെയാണ് പരപ്പനങ്ങാടിയില്‍നിന്ന് പൊലീസ് പിടികൂടിയത്.  കഴിഞ്ഞ ഒരു മാസമായി മോഷണം പതിവായിരുന്നു.

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സിസിടിവികൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട കിഷോര്‍. രാസലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. 

Advertisment