പൊന്നാനി: കേരളീയ സമൂഹത്തിലെ ഏറ്റവും പിന്നോക്ക ജനവിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരുവാൻ മുഖ്യമന്ത്രിയായ കെ.കരുണാകരൻ രണ്ട് ഘട്ടങ്ങളിൽ പട്ടിക ജാതി ക്ഷേമ വകുപ്പും, ഫിഷറീസ് വകുപ്പും സ്വയം ഏറ്റെടുത്ത് നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച മഹാനായ ഭരണാധികാരിയായിരുന്നു എന്ന് കെ.പി. സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ പ്രസ്താവിച്ചു.
പൊന്നാനി മണ്ഡലം ഭാരതീയ ദളിത് കോൺഗ്രസ് നടത്തിയ കെ.കരുണാകരന്റെ 106-ാം ജന്മദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.കെ. ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, എം. അബ്ദുൾ ലത്തീഫ്, കെ.കേശവൻ, സതീഷൻ പള്ളപ്രം, വസുന്ധരൻ, കെ.മുഹമ്മത്, മനാഫ് കാവി, പി.ടി. ജലീൽ, രാജ്കുമാർ, കബീർ, പി.പ്രഭാത് എന്നിവർ പ്രസംഗിച്ചു.