New Update
/sathyam/media/media_files/ugpljnldcENVhsJfoNEb.jpg)
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി. കൊണ്ടോട്ടി പള്ളിക്കൽ ചെറളപ്പാലം സ്വദേശി മുക്കോളി വീട്ടിൽ ഷംനാദ് (38), കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി തൈവളപ്പിൽ വീട്ടിൽ മുഹമ്മദ് മുർഷിദ് (20) എന്നിവരെയാണ് നാടുകടത്തിയത്.
Advertisment
കഞ്ചാവുകടത്ത് കേസുകളിലെ പ്രതിയാണ് ഷംനാദ്. മോഷണം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിൽ പ്രതിയാണ് മുഹമ്മദ് മുർഷിദ്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്​. ശശിധരന്‍റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്​പെക്ടർ ജനറൽ എസ്. അജിതാ ബീഗമാണ് ഉത്തരവിറക്കിയത്.
ഷംനാദിന് ഒരു വർഷത്തേക്കും മുർഷിദിന് ആറു മാസത്തേക്കുമാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us