കരിപ്പൂരിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണം പിടികൂടി,

റിയാദിൽ നിന്ന് ഫ്ലൈനാസ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ പുലാമന്തോൾ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് (34) 57,69,600 ലക്ഷം രൂപയുടെ സ്വർണവുമായാണ് പിടിയിലായത്.

New Update
സ്ഥലം ഏറ്റെടുത്ത് നൽകിയില്ല; കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ നീളം കുറയ്ക്കും

ലപ്പുറം: അനധികൃതമായി കടത്താൻ ശ്രമിച്ച 1 1 97 7 400 രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടി കൂടി. സൗദി അറേബ്യ, ബഹ്റൈൻ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യാത്രികരിൽ നിന്നാണ് ശനിയാഴ്ച സ്വർണമിശ്രിതം പിടികൂടിയത്.

Advertisment

റിയാദിൽ നിന്ന് ഫ്ലൈനാസ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ പുലാമന്തോൾ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് (34) 57,69,600 ലക്ഷം രൂപയുടെ സ്വർണവുമായാണ് പിടിയിലായത്. നാല് കാപ്സ്യൂളുകളായി 960 സ്വർണമിശ്രിതമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് എന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

ബഹ്റൈനിൽ നിന്ന് വന്ന വടകര വില്യാപ്പളളി ഈങ്ങാട്ട് താഴക്കുനി സൽമാൻ ഫാരിസ് (27) നിന്ന് 46,87,800 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് കാപ്സ്യൂളുകളിലായി 877 ഗ്രാം സ്വർണമിശ്രിതമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. വടകര മുട്ടുങ്ങൽ തൈക്കണ്ടിയിൽ ഖദീമിനെ (33) 15,20,000 രൂപയുടെ സ്വർണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തു. 250 ഗ്രാം സ്വർണമാണ് തൊപ്പിക്കടിയിലും അടിവസ്ത്രത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ എത്തിയത്.

karipur airport
Advertisment