/sathyam/media/media_files/2025/10/06/kissa-2025-10-06-17-17-28.jpg)
പൊന്നാനി: ഓൾ കേരള ഖിസ്സപ്പാട്ട് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബ പരിസരത്ത് തുറന്ന സ്റ്റേജിൽ അരങ്ങേറുന്ന സംസ്ഥാന തല ഖിസ്സപ്പാട്ട് സംഗമം, വാമൊഴി പാരമ്പര്യത്തിൽ തുടങ്ങി അറബി - മലയാള ലിപികളിലൂടെ ഒഴുകി തലമുറകളിലേക്കു പടർന്ന ഇശൽ ഇമ്പത്തിൻ്റെയും മാപ്പിളപ്പാട്ടിന്റെയും ഖിസ്സകളത്രയും വാചാലമാകും.
ഒക്ടോബർ ആറ് തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെയുള്ള പരിപാടിയിൽ പ്രവർത്തക സംഗമം, ഖിസ്സപ്പാട്ട്പാടി പറയൽ, ഇശൽ വിരുന്ന് എന്നിവ അനുഭൂതി പകരും.
ഖിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കണ്ടമംഗലം ഹംസ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഹജ് കമ്മിറ്റി മുൻ മെമ്പർ ഹാജി മുഹമ്മദ് കാസിം കോയ ഉസ്താദ് പൊന്നാനി ഉദ്ഘാടനം ചെയ്യും. കൈപ്പുറം ബാവ മൗലവിമുഖ്യ അതിഥിയാവും. ജനറൽ സെക്രട്ടറിഅബൂ മുഫീദ താനാളൂർമുഖ്യപ്രഭാഷണം നടത്തും.
8 മണിക്ക് അരങ്ങേറുന്ന ഖിസ്സപ്പാട്ട് പാടിപ്പറയലിന് കെ പി എം അഹ്സനി കൈപ്പുറം, ഇബ്റാഹിം ടി എൻ പുരം, അബൂആബിദ് സിദ്ധീഖ് മുർശിദി, ഉമർ സഖാഫി മാവുണ്ടിരി എന്നിവർ നേതൃത്വം നൽകും .
9 മണിക്കുള്ള ഇശൽ വിരുന്നിൽ പി ടി എം ആനക്കര, മൊയ്തീൻ കുട്ടി മുസ്ലിയാരങ്ങാടി, നാസർ മൈത്ര, റഷീദ് കുമരനല്ലൂർ, മുഹമ്മദ് മാണൂർ എന്നിവർ രംഗത്തെത്തും.
പലസ്തീനു വേണ്ടിയുള്ള പ്രാർഥന സദസ്സും ബദർ ഖിസ്സപ്പാട്ട് പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ഹാജി മുഹമ്മദ് ഖാസിംകോയ പൊന്നാനി, ഖിസ്സപ്പാട്ട് അസോസിയേഷൻ സെക്രട്ടറി കെ പി എം അഹ്സനി കൈപ്പുറം, പിടിഎം ആനക്കര, ഹാജി പി ശാഹുൽ ഹമീദ് മുസ്ലിയാർ, കെ എം മുഹമ്മദ് ഇബ്രാഹിം ഹാജി, ഇസ്മാഈൽ അൻവരി, കെ ഫസ് ലു റഹ്മാൻ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.