New Update
/sathyam/media/media_files/HwZjgUCQ7T5ETn5pIYWJ.jpg)
മലപ്പുറം: മൂന്നാം സീറ്റ് ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രതിപക്ഷ നേതാവും സ്വാദിഖലി തങ്ങളും ഫോണ്‍ വഴി ചര്‍ച്ച നടത്തി. യുഡിഎഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisment
പ്രധാന പാര്‍ട്ടികള്‍ ഒന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാം സീറ്റിന്റെ കാര്യം ഇടക്കിടെ പറയേണ്ടതില്ല.
ലീഗ് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റ് യോഗങ്ങള്‍ നടന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us