മലപ്പുറം: മുന്‍കാല കോണ്‍ഗ്രസ് നേതാവും പൗര പ്രമുഖനുമായിരുന്ന എം.എ കരീം നിര്യാതനായി. പൊന്നാനി മേഖലയില്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുന്‍മന്ത്രി എം.പി ഗാഗാധരനുമായും മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോഡ് ചെയര്‍മാനുമായിരുന്ന പി.ടി. മോഹനകൃഷ്ണനുമായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തമായി കെട്ടിപ്പടുക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇദ്ദേഹം.
മുന്‍ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കബറടക്കം നാളെ കാലത്ത് 9 മണിക്ക് കോടഞ്ചേരി പള്ളി കബറിസ്ഥാനില്‍.
കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍, പ്രവാസ മേഖലാ കമ്മറ്റി, ഒ.ഐ.സി.സി, ഇന്‍കാസ് ഗ്ലോബല്‍ കമ്മറ്റി, ഐഒസി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്നിവ അനുശോചനം രേഖപ്പെടുത്തി.