New Update
/sathyam/media/media_files/qITIl2VMRhnY9qNP6Ngw.jpg)
കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Advertisment
അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന് കാട്ടിയാണ് മൂന്നു മാസത്തേക്ക് ആർ.ടി.ഒ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ദൃശ്യങ്ങളിൽ കുട്ടിയുള്ളത്. എന്നാൽ, കുട്ടി കരഞ്ഞപ്പോൾ കരച്ചിടലക്കാൻ മടിയിലിരുത്തിയതാണെന്നായിരുന്നു മുസ്തഫ നൽകിയ വിശദീകരണം.