New Update
/sathyam/media/media_files/txfjPFpnuMXawUiRjq9Y.jpeg)
കാവനൂർ. മലപ്പുറം ജില്ലയിലെ കാവനൂരിൽ ഫെഡറൽ ബാങ്കിന്റെ പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിച്ചു. ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ 602 -ാം മത് ശാഖയാണ് കാവനൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
Advertisment
പി കെ ബഷീര്‍ എം എല്‍ എ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ പി വി, ഇരുവെട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ ടി മുഹമ്മദ്, ബാങ്കിന്റെ കോഴിക്കോട് സോണല്‍ മേധാവി റെജി സി വി, വയനാട് റീജിയണല്‍ മേധാവി പ്രമോദ് കുമാര്‍ ടി വി തുടങ്ങിയവര്‍ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us