താനൂരിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്ക്

New Update
train service

മലപ്പുറം: താനൂരിൽ ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിക്ക് പരിക്ക്. ഉള്ളിയേരി സ്വദേശി സി.കെ വിപിനാണ് പരിക്കേറ്റത്.

Advertisment

ഇന്ന് രാവിലെ ഏഴ് മണിയോടെ താനൂർ തെയ്യാല റെയിൽവേ ഗേറ്റിന് സമീപമാണ് ഇയാളെ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാൾ വീണത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടിഡിആർഎഫ് പ്രവർത്തകരുൾപ്പെടെയെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിപിന്റെ കാലിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്.

Advertisment