Advertisment

മലപ്പുറത്ത് രണ്ടുവയസുകാരിയെ പിതാവ് മർദിച്ചതായി അമ്മയുടെ പരാതി; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

New Update
mloorm.jpg

മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരി മർദനത്തിന് ഇരയായെന്ന് പരാതി. കുട്ടിയുടെ പിതാവ് ചാഴിയോട്ട് സ്വദേശി ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം 21-നായിരുന്നു സംഭവം നടന്നത്. മർദനത്തിനിരയായ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അമ്മയുടെ പരാതിയെ തുടർന്ന് പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയാണ്. ഈ മാസം 21 ന് ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വീട്ടിലെത്തിയ കുഞ്ഞിന് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മർദിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ചൂണ്ടികാട്ടിയായിരുന്നു പരാതി നൽകിയത്.

Advertisment