മലപ്പുറം: കൊണ്ടോട്ടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കൊണ്ടോട്ടി വെട്ടികാട് സ്വദേശി മൂസക്ക് ആണ് വെട്ടേറ്റത്. അഞ്ചംഗ സംഘം വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചിറക്കി വെട്ടുകയായിരുന്നു. കഴുത്തിനും വയറിനും പരിക്കേറ്റ് മൂസ ചികിത്സയിലാണ്. ശരീരത്തില്‍ വിവിധയിടങ്ങളില്‍ നിരവധി മുറിവുകളുണ്ട്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.