വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം: മലപ്പുറത്ത് ഒരാള്‍ക്ക് വെട്ടേറ്റു

New Update
4242424

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി അറുമുഖനാണ് വെട്ടേറ്റത്. ക്വാര്‍ട്ടേഴ്‌സ് താമസക്കാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറുമുഖന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment
Advertisment