സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാൻ വനിതാ സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം - വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ്

New Update
women justice movement-2

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ പ്രതിനിധി സമ്മേളനം തിരൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തിരൂർ: സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത ഉറപ്പാക്കാൻ വനിതാ സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ പ്രതിനിധി സമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

Advertisment

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന വെല്ലുവിളികൾ സംഗമത്തിൽ ചർച്ചയായി. തുടർന്ന്, സ്ത്രീകളുടെ ഉന്നമനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കാനും വനിതകളെ സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമാക്കാനും തയ്യാറാവണമെന്നും അവർ അഭിപ്രായപ്പെട്ടു.

womens justice movement

വൈസ് പ്രസിഡണ്ട് ശിഫ ഖാജ സ്വാഗതവും ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജസീല എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുലൈഖ അബ്ദുൾ അസീസ്, സരസ്വതി വലപ്പാട് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് റജീന വളാഞ്ചേരി അധ്യക്ഷയായിരുന്നു.

സംസ്ഥാന സെക്രട്ടറി ഫൗസിയ ആരിഫ് സംഘടനാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡൻ്റായി റജീന വളാഞ്ചേരി, ജനറൽ സെക്രട്ടറി ആയി ഹസീന വഹാബ് എന്നിവരെ തെരഞ്ഞെടുത്തു.

Advertisment