പൊന്നാനി നഗരസഭ ചെയർമാൻ കിടപ്പുരോഗികളെ വഞ്ചിക്കുന്നു - ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

നിർധന രോഗികൾക്ക് പരിരക്ഷ വാഹനം വാങ്ങുന്നതിന് അനുവദിച്ച എംപി ഫണ്ട് നഗരസഭാ ചെയർമാൻ നഷ്ടപ്പെടുത്തിയാൽ കിടപ്പുരോഗികളോട്  ചെയ്യുന്ന ക്രൂരതയാണെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.  

New Update
ponnani mandalam congress committee protest

ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ കോൺഗ്രസ് ഉപരോധിച്ചപ്പോള്‍

പൊന്നാനി: ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന് അബ്ദുൽ സമദ് സമദാനി എംപിയുടെ ഫണ്ടിൽ നിന്നും പരിരക്ഷവാഹനം വാങ്ങുന്നതിന് വേണ്ടി അനുവദിച്ച 7 ലക്ഷം രൂപ പൊന്നാനി നഗരസഭയെ മെഡിക്കൽ ഓഫീസർ രേഖ പ്രകാരം അറിയിച്ചില്ലെന്ന നഗരസഭാ ചെയർമാന്റെ പ്രസ്താവനയെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു.

Advertisment

പൊന്നാനി നഗരസഭയിലേക്ക് മാസങ്ങൾക്ക് മുൻപ് മെഡിക്കൽ ഓഫീസർ രണ്ടു തവണ കത്ത് നൽകിയത്  കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

രണ്ടു തവണ കത്ത് നൽകിയിട്ടും അതെല്ലാം മറച്ചുവെച്ച് എംപി ഫണ്ട് നഷ്ടപ്പെടുത്തുന്നതിനുവേണ്ടി പൊന്നാനി നഗരസഭ ചെയർമാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെയൂം, രോഗികളെയും തെറ്റിദ്ധരിപ്പിക്കുന്ന നഗരസഭ ചെയർമാൻ മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

order

200ൽ അധികം  കിടപ്പുരോഗികളൂള്ള ഈഴുവത്തിരുത്തി മേഖലയിൽ കരാർ വ്യവസ്ഥയിൽ വാഹനം വിളിച്ചാണ് വീടുകളിലെത്തി പരിചരിക്കുന്നത്. അതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് അബ്ദുൽ സമദ് സമദാനി എംപി മാസങ്ങൾക്ക് മുൻപ് അനുവദിച്ച എംപി ഫണ്ട് പൊന്നാനി നഗരസഭ പൂഴ്ത്തി വച്ചത്.

ഇടി മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽ നിന്നും ഈഴുവത്തിരുത്തി ഗവ: ഐടിഐക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് വേണ്ടി 35 ലക്ഷം രൂപ അനുവദിച്ചപ്പോഴും നഗരസഭയുടെ ഇത്തരം പ്രവർത്തി കാരണം നഷ്ടപ്പെട്ടിരുന്നു.

നിർധന രോഗികൾക്ക് പരിരക്ഷ വാഹനം വാങ്ങുന്നതിന് അനുവദിച്ച എംപി ഫണ്ട് നഗരസഭാ ചെയർമാൻ നഷ്ടപ്പെടുത്തിയാൽ കിടപ്പുരോഗികളോട്  ചെയ്യുന്ന ക്രൂരതയാണെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.  

കോൺഗ്രസ് നേതാക്കളായ എ.പവിത്രകുമാർ, എൻ പി നബിൽ,എം ഷംസുദ്ദീൻ, എം അമ്മുക്കുട്ടി, എം ശിവദാസൻ, ടി പ്രിൻസി, ടി പത്മനാഭൻ, കെ പി ഷണ്മുഖൻ, എ എൻ മനീഷ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Advertisment