പൊന്നാനി ബിച്ചില്‍ നടന്നുവരുന്ന അസ്സുഫാ ദർസ് മലികുൽ മുളഫർ മജ്ലിസ് നാളെ സമാപിക്കും

New Update
ponnani beach

പൊന്നാനി: പ്രവാചക പ്രകീർത്തന ഇശലുകളും നബി സ്നേഹപ്രഭാഷണങ്ങളും കൊണ്ട് സമ്പന്നമായ അസ്സുഫ ദർസ് വാർഷിക മീലാദ് സമ്മിറ്റ് മലികുൽ മുളഫർ മജ്ലിസ് നാളെ സമാപിക്കും.

Advertisment

പൊന്നാനി കടലോരത്തെ വാദീ ഖാജയിലെ മലികുൽ മുളഫർ നഗരിയിലേക്ക് നാളെ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ ഒഴുകി എത്തും.

രണ്ടാം ദിനമായ ഇന്ന് നടക്കുന്ന വാർഷിക മദ്ഹുറസൂൽ സദസ്സിൽ മാദിഹുറസൂൽ ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി ഹുബ്ബു റസൂൽ പ്രഭാഷണം നടത്തി.ബർസഞ്ചി മൗലിദ് പാരായണത്തിന് സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം നേതൃത്വം നൽകി. 

മൂന്നുനാൾ നീണ്ടുനിൽക്കുന്ന മീലാദ് സമ്മിറ്റിന്റെ സമാപന ദിവസമായ നാളെ പ്രഭാത മൗലിദോടു കൂടെയാണ് പരിപാടികൾക്ക് തുടക്കമാവുക. കാസർകോട് ജാമിഅ സഅദിയ്യ പ്രധാന മുദരിസ് സ്വാലിഹ് സഅദി കെ സി റോഡ് നേതൃത്വം നൽകും. 

വൈകിട്ട് നാലിന് ആയിരങ്ങൾ അണിനിരക്കുന്ന ബഹുജന മീലാദ് റാലി നടക്കും. ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന  റാലിയിൽ ആയിരക്കണക്കിന് പ്രവാചക സ്നേഹികൾ അണിനിരക്കും.വിവിധ ഭാഷകളിലെ പ്രവാചക പകീർത്തനങ്ങളും ഇസ്ലാമിക കലാരൂപങ്ങളും റാലിക്ക് കൊഴുപ്പേകും.

വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള ഹജ്ജ് & വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ആദർശ മുഖാമുഖത്തിന് അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം എന്നിവർ നേതൃത്വം നൽകും. 

നൂറുസ്സാദാത്ത് ബായാർ തങ്ങൾ മുഖ്യപ്രഭാഷണവും സമാപന പ്രാർത്ഥനയും നടത്തും. വിവിധ വിദേശ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖ അതിഥികളായ ശൈഖ് അബ്ദുറഊഫ് ഹാശിം അശാവീഷ് ജോർദാൻ, മഹമൂദ് മുഹമ്മദ്‌ അലി അൽ മുസ്തഫി മിസ്ർ,ശൈഖ് ഗാസി ഹാറൂൻ അശാവീഷ് ജോർദാൻ,ശൈഖ് അഹ്‌മദ്‌ അബ്ദുറഹ്മാൻ അബൂ സ്വാലിഹ് പ്രവാചക പ്രകീർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Advertisment