ഭാരത് സേവാ പുരസ്കാർ നേടിയ റാഷിദ ഖാസിം കോയ നാടിന് അഭിമാനമായി

ഹാപ്പിനസ് സെന്റർ എന്ന മനശാസ്ത്ര ഹോസ്പിറ്റലിലെ വിദ്യാർത്ഥിയും  നിലവിൽ ത്രിശൂർ കോർഡിനേറ്ററും ആയി പ്രവർത്തിച്ചു വരുന്ന റാഷിദ ജീവകാരുണ്യ രംഗത്തെ കർമനിരതമായ സാന്നിധ്യം എന്നതിന് പുറമെ ഒരു യുവ സംരംഭക കൂടിയാണ്.  

New Update
rashida khasim koya

പൊന്നാനി: സാമൂഹ്യ സേവനത്തിന് ഭാരത് സേവാ പുരസ്കാർ നേടിയ കെ.എം റാഷിദ നാട്ടുകാർക്ക് അഭിമാനമാവുകയാണ്. പൊന്നാനി സ്വദേശിയും സംസ്ഥാന ഹജ്ജ് കമ്മറ്റി മുൻ അംഗവുമായ ഉസ്താദ് കെ.എം മുഹമ്മദ് ഖാസിം കോയയുടെ മകളുമായ റാഷിദയാണ് പ്രൗഢമായ നേട്ടം കൈവരിച്ചത്.

Advertisment

സോഷ്യൽ സർവീസിലെ മാനസികാരോഗ്യ രംഗത്തെ മാതൃകാപരമായ പ്രവർത്തനതിനാണ് റാഷിദ പുരസ്‌കാരത്തിന് അർഹയായത്. തൃശൂർ ഡബ്ല്യുഎംഎച്ആർഒ ഓഫിസിൽ ഗവെർണിങ് കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന റാഷിദ മാനസിക ആരോഗ്യ രംഗത്ത് വേൾഡ് മെന്റൽ ഹെൽത് റിസേർച്ച് ഓർഗനൈസേഷന്റെ കിഴിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

ഹാപ്പിനസ് സെന്റർ എന്ന മനശാസ്ത്ര ഹോസ്പിറ്റലിലെ വിദ്യാർത്ഥിയും  നിലവിൽ ത്രിശൂർ കോർഡിനേറ്ററും ആയി പ്രവർത്തിച്ചു വരുന്ന റാഷിദ ജീവകാരുണ്യ രംഗത്തെ കർമനിരതമായ സാന്നിധ്യം എന്നതിന് പുറമെ ഒരു യുവ സംരംഭക കൂടിയാണ്.  

ഹാപ്പിനെസ്സ് സെന്ററിന്റെ ഭാഗമായി നിരവധി ആളുകൾക്ക്  തുണയും തണലുമാണ്. റാഷിദയുടെ സേവനങ്ങൾ നാട്ടുകാർക്കിടയിലും ഏറെ പ്രശംസ നേടിയെടുത്തവയാണ്.

rashida khasim koya-2

എട്ടു വർഷത്തോളമായി ജാതി, മത ഭേദമെന്യ ദരിദ്രരായ യുവതികൾക്ക് വിവാഹ വസ്ത്രം സൗജന്യമായി നൽകിവരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഇൻറർനാഷണൽ വെൽഫെയർ ഫൗണ്ടേഷൻ തൃശ്ശൂർ ഡിസ്ട്രിക്ട് മെമ്പർ ആണ്.  

ഹന്ന മെഹന്ദി കോമ്പറ്റീഷൻ കോഡിനേഷൻ ചെയ്ത് അതിൽ നിന്നുള്ള ഫണ്ട് ക്യാൻസർ രോഗികൾക്ക് നൽകുന്നു. സൈക്കോളജിസ്റ്റ് &ഫാഷൻ ഡിസൈനർ  കൂടിയാണ് റാഷിദ.

തൃശൂർ ജില്ലയിലെ ചിറമാനങ്ങട് സ്വദേശി ഇലക്ട്രോണിക് എൻജിനീയർ മുഹമ്മദ് ഷെഹിൻ ആണ് ഭർത്താവ്. മക്കൾ: ആയിഷ ഷെഹീൻ, ബാദുഷ ഷെഹീൻ, ഹന്ന ഹർഷ, ഫാത്തിമ ജിൽസ.   

ഭാരത് സേവാ പുരസ്കാർ നേടിയ റാഷിദയെ ആദരിക്കുന്നതിനായി ജന്മനാട്ടിലും ഇപ്പോൾ താമസിക്കുന്ന ഭർത്താവിന്റെ നാട്ടിലുമുള്ള വിവിധ വേദികളുടെ കീഴിൽ നിരവധി പരിപാടികളാണ് ഒരുങ്ങുന്നത്.

Advertisment