/sathyam/media/media_files/2025/10/09/ponnani-municipal-congress-protest-2025-10-09-19-04-12.jpg)
പൊന്നാനി: ശബരിമലയിലെ സ്വർണ്ണം ചെമ്പാക്കി മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സിബിഐ അന്വേഷണത്തിന് മടി കാണിക്കുകയും, ശബരിമലയിലെ സ്വർണ്ണ വിഷയത്തെപ്പറ്റി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വെറ്റിലടക്ക സ്വാമിക്ക്.. പൊന്നും പണവും പിണറായിക്ക്.. എന്ന മുദ്രാവാക്യം വിളിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. സമാപനയോഗം ഡിസിസി മെമ്പർ കെ പി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു.
പുന്നക്കൽ സുരേഷ്, കെ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, എം അമ്മുക്കുട്ടി, സി ജാഫർ കെ പി സോമൻ, ഉസ്മാൻ, എൻ പി സുരേന്ദ്രൻ, കെ പി ഹഫ്സത്ത്, ശ്രീകല, ശിവദാസൻ, എസ് മുസ്തഫ, ഷാജിമോൻ, എം കെ റഫീഖ്, ഭഗീധരൻ എന്നിവർ നേതൃത്വം നൽകി.