പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗ്രാമ പദയാത്ര 24, 25, 26 തീയതികളില്‍

New Update
grama yathra-2

പൊന്നാനി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  ജനദ്രോഹ നടപടികൾക്കെതിരെയും, പൊന്നാനി നഗരസഭയിലെ വിവിധ അഴിമതികളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഗ്രാമപദയാത്ര നടത്തുന്നു. 

Advertisment

grama yathra-3

ജാഥാ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ  വടമുക്കിന് മുൻ എം പി സി ഹരിദാസ് പതാക നൽകി ഉദ്ഘാടനം ചെയ്തു. 

പൊന്നാനി നഗരസഭയുടെ പിടിപ്പുകേട് കാരണം തുറമുഖ നഗരമായ പൊന്നാനിക്ക് ദേശീയപാതയിൽ നിന്നും അടിപ്പാത ഇല്ലാതായതിനെപ്പറ്റിയും, അങ്ങാടിപ്പാലം വീതി കൂട്ടുമെന്നും, ചമ്രവട്ടം ജംഗ്ഷനിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുമെന്നും, മത്സ്യമാംസ പച്ചക്കറി മാർക്കറ്റുകൾ ആരംഭിക്കുമെന്നും  തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന പൊന്നാനി നഗരസഭ  വാഗ്ദാന ലംഘനം നടത്തിയതിൽ പ്രതിഷേധിച് കൊണ്ടാണ് ഗ്രാമയാത്ര നടത്തുന്നത്. 

grama yathra-4

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ സ്ഥലങ്ങളിൽ ടി കെ അഷ്റഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, എം അബ്ദുല്ലത്തീഫ്, സി ജാഫർ, ഇ മജീദ്, പി നൂറുദ്ദീൻ, പ്രദീപ് കാട്ടിലായിൽ, യു മാമുട്ടി, എം രാമനാഥൻ എസ് മുസ്തഫ എച്ച് കബീർ പി സക്കീർ എം കെ റഫീഖ് അലികാസിം, എം അമ്മുക്കുട്ടി എന്നിവർ സംസാരിച്ചു

Advertisment