/sathyam/media/media_files/2025/10/25/grama-yathra-5-2025-10-25-20-04-02.jpg)
പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ നേതൃത്വത്തിലുള്ള ഗ്രാമ യാത്രയുടെ ഈഴുവത്തിരുത്തി മേഖലാ പര്യടനം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.
പൊന്നാനി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ നേതൃത്വത്തിലുള്ള ഗ്രാമ പദയാത്രയുടെ രണ്ടാം ദിന പരിപാടി ഈഴുവത്തിരുത്തി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചരണം നടത്തി.
കുറ്റിക്കാട് സെന്ററിൽ ഡി.സി.സി സെക്രട്ടറി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്‌ഘാടനം ചെയ്തു. സി. ജാഫർ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, പൊന്നാനി നഗരസഭ യിലെയും, മാറഞ്ചേരി പഞ്ചായത്തിലെയും വിവിധ അഴിമതികളെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് മൂന്ന് ദിവസത്തെ ഗ്രാമ പദയാത്ര.
/filters:format(webp)/sathyam/media/media_files/2025/10/25/grama-yathra-6-2025-10-25-20-04-16.jpg)
പൊന്നാനി നഗരഭരണം വാഗ്ദാന ലംഘനങ്ങളുടെ ഭരണമായി മാറിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് കുറ്റപ്പെടുത്തി.
നഗരസഭയുടെ പിടിപ്പുകേട് കാരണം തുറമുഖ നഗരമായ പൊന്നാനിക്ക് ദേശീയപാതയിൽ നിന്നും അടിപ്പാത ഇല്ലാതായതിനെപ്പറ്റിയും, അങ്ങാടിപ്പാലം വീതി കൂട്ടുമെന്നും, ചമ്രവട്ടം ജംഗ്ഷനിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുമെന്നും, മത്സ്യമാംസ, പച്ചക്കറി മാർക്കറ്റുകൾ ആരംഭിക്കുമെന്നും ഒക്കെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം ഇടത് പക്ഷ നഗരഭരണം കാറ്റിൽ പറത്തിയെന്നും ടി.കെ. അഷറഫ് ആരോപിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/25/grama-yathra-7-2025-10-25-20-04-28.jpg)
ഡി.സി.സി സെക്രട്ടറി ഇ.പി.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ അഡ്വ: എൻ.എ. ജോസഫ്, വി.ചന്ദ്രവല്ലി, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് എൻ.പി. നബീൽ, സുരേഷ് പുന്നക്കൽ, ജെ.പി. വേലായുധൻ, എ.പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രദീപ് കാട്ടിലായി, കെ.ജയപ്രകാശ്, എം.അബ്ദുല്ലത്തീഫ്, മജീദ് ഇല്ലത്തയിൽ പി.നൂറുദ്ദീൻ, എം.ഫൈസൽ റഹ്മാൻ, അലികാസിം, യു. ഉസ്മാൻ, എം. അമ്മുക്കുട്ടി, പി.ടി. ജലീൽ, കെ.പി.സോമൻ, റാഷിദ് പുതുപൊന്നാനി, എൻ.പി. സുരേന്ദ്രൻ, അബു കാളമ്മൽ, എം.ശിവദാസൻ, സി.എ. ശിവകുമാർ, എ.എം. അറഫാത്ത്, കെ.പി. അഫ്സത്ത്, വി.വി.യശോദ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us