വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടികള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി

New Update
awaireness program

മലപ്പുറം: ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെ നടക്കുന്ന വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. 

Advertisment

vigilance awaireness program

സിവില്‍ സ്റ്റേഷന്‍ കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഫ്ലാഗ് ഓഫ് ചെയ്തു. സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് കോട്ടപ്പടി വഴി മുണ്ടുപറമ്പില്‍ റാലി അവസാനിച്ചു.

vigilance awaireness program-2

തുടര്‍ന്ന് കോട്ടപ്പടി നഗരസഭ ബസ്റ്റാന്‍ഡില്‍ മലപ്പുറം ഗവ. വനിത കോളേജിലെ 60 ഓളം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 

സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിശദമാക്കുന്ന ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 

awaireness program-2

പരിപാടിയുടെ ഉദ്ഘാടനം സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു. വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് എടുത്തു. 

വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ. റഫീഖ്, പി. ജ്യോതീന്ദ്രകുമാര്‍, റിയാസ് ചക്കീരി, സന്ദീപ് കുമാര്‍, എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ വിജയകുമാര്‍, സി.പി.ഒ സുബിന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment