മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41 -ാം രക്തസാക്ഷിത്വ ദിനവും മുന്‍ മന്ത്രി എം.പി ഗംഗാധരന്‍റെ 14 -ാം ചരമദിനവും പൊന്നാനി മണ്ഡലം കോണ്‍ഗ്രസ് ആചരിച്ചു

New Update
ponnani congress remembrance-4

പൊന്നാനി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനവും, മുൻ മന്ത്രി എം.പി ഗംഗാധരന്റെ 14-ാം ചരമദിനവും പൊന്നാനിയിൽ കോൺഗ്രസ് ആചരിച്ചു.  

Advertisment

പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ  പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. കോൺഗ്രസ് നേതാവ് മുൻ രാജ്യസഭാംഗം സി. ഹരിദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

ponnani congress remembrance

ഇന്ത്യാമഹാ രാജ്യത്തിന്റെ ഐക്യവും, മതേതരത്വവും കാത്ത് സൂക്ഷിക്കാൻ സ്വന്തം ജീവനാണ് ഇന്ദിരാ ഗാന്ധി ബലിയർപ്പിച്ചതെന്നും, ഇന്ദിരയുടെ ഇന്ത്യയെ തിരിച്ച് പിടിക്കാൻ രാജ്യത്ത്  വർഗീയ ശക്തികളെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകുന്ന കാലം വിദൂരമല്ലെന്നും സി. ഹരിദാസ് പറഞ്ഞു. 

ഇന്ത്യയിലെ ദരിദ്രരും, പാവപ്പെട്ടവരും, ഇടത്തരക്കാരുമായ ജനകോടികൾക്ക് വേണ്ടിയാണ് ഇന്ദിരാഗാന്ധി ഭരണം നടത്തിയതും നിരവധി ജനപക്ഷ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത് എന്നും സി.ഹരിദാസ് പറഞ്ഞു.

ponnani congress remembrance-3

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ യായി പൊന്നാനിയെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ച,  നാടിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകിയ
മുൻ മന്ത്രി എം.പി.ഗംഗാധരനെ പൊന്നാനിക്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് ടി.കെ. അഷറഫ് പറഞ്ഞു.

പൊന്നാനിയിലെയും, കേരളത്തിലെയും കുടിവെള്ള ക്ഷാമത്തിന് പദ്ധതികൾ ആവിഷ്ക്കരിച്ച് ശുദ്ധജല പദ്ധതി നടപ്പിലാക്കിയ എം.പി. ജി ചമ്രവട്ടം പദ്ധതി ഉൾപ്പടെ പൊന്നാനിയുടെ മുഖഛായ മാറ്റു വാൻ നേതൃത്വം നൽകിയ മികച്ച ഭരണാധികാരിയും, പാർലിമെന്റെറിയനുമായിരുന്നു എന്ന് ടി.കെ. അഷറഫ് പറഞ്ഞു.

ponnani congress remembrance-2

എം.അബ്ദുൾ ലത്തീഫ്, എം.രാമനാഥൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, സയ്യിദ് വി.അമീൻ തങ്ങൾ, പി.സി. ഇബ്രാഹിം കുട്ടി, ജലീൽ പള്ളി താഴത്ത്, ടി.വി. ബാവ, ഹസ്സൻ കോയ, കെ.എസ്. ഇർസുറഹ്മാൻ, ഒ.ഐ.സി.സി. നേതാവ് എം.വി. മുഹമ്മദാലി, കെ. സലാം, എം.എ. നസീം, എം.അബൂബക്കർ, എസ്. മുസ്തഫ, വസുന്ധരൻ എന്നിവർ പ്രസംഗിച്ചു.

Advertisment