/sathyam/media/media_files/2025/11/01/ezhuvathiruthi-congress-2025-11-01-15-53-21.jpg)
ഈഴുവത്തിരുത്തി എട്ടാം വാർഡ് കോൺഗ്രസ് ഇന്ദിരാ ഗാന്ധി അനുസ്മരണം ജെ.പി. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 41-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി എട്ടാം വാർഡ് കോൺഗ്രസ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഭജ്നമഠത്തിന് സമീപം നടന്ന പരിപാടി ഡിസിസി മെമ്പർ ജെ.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ.എം അബ്ദുൾ റഹീം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.
പാടാലിൽ പി കുമാരൻ മാസ്റ്റർ, എം മുസ്തഫ, വി.പി റഫീക്ക് എന്നിവർ പ്രസംഗിച്ചു. രാജ്യത്തിൻ്റെ ഐക്യവും, അഖണ്ഡതയും, മതേതരത്വവും സംരക്ഷിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ച ധീരയായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയെന്ന് ഡിസിസി അംഗം ജെ.പി വേലായുധൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/11/01/ezhuvathiruthi-congress-2-2025-11-01-15-55-38.jpg)
ബാങ്ക് ദേശസാൽക്കരണം, പ്രിവിപേഴ്സ് നിർത്തലാക്കൽ തുടങ്ങിയ പുരോഗമനപരമായ നടപടികളിലൂടെ ദാരിദ്ര്യ നിർമാർജനത്തിന് ഉതകുന്ന നിരവധി പദ്ധതികളിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ക്ഷേമത്തിനായി ഇന്ദിരാഗാന്ധി നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ അദ്ധ്യക്ഷ സ്ഥാനം വഹിച്ച ഇന്ദിരാ ഗാന്ധി ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചതായി ടി.കെ അഷറഫ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us