/sathyam/media/media_files/2025/11/08/tobaco-restricted-schools-in-moorkkanad-panchayath-2025-11-08-21-22-12.jpg)
മൂര്‍ക്കനാട്: മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.
മങ്കട ഗവ. കോളേജില്‍ നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കുള്ള പുകയിലരഹിത സ്ഥാപന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവ് അടയാളപ്പെടുത്തുകയും ആ പരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക, പൊതുസ്ഥലങ്ങളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കേന്ദ്ര പുകയില നിരോധിത നിയമം പഞ്ചായത്തില്‍ വ്യാപകമായി നടപ്പിലാക്കി കൊണ്ടാണ് ഈ പ്രഖ്യാപനം നടത്തിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ അനൂപ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാര്‍ഡ് മെമ്പര്‍ കുഞ്ഞുമുഹമ്മദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശ കൃഷ്ണന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഉദയകുമാര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വിന്‍സന്റ് സിറിള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിസാര്‍, ഷാന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us