New Update
/sathyam/media/media_files/VHgzkpNRFvn846LWIxF1.jpg)
മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്.
Advertisment
ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us