മലപ്പുറം: താനൂരില്‍ കസ്റ്റഡി മരണമെന്ന് ആരോപണം. ഇന്നലെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആളാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
അതേസമയം പ്രതി മരിച്ചതിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി ബാബുവിനാണ് അന്വേഷണ ചുമതല.
താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ച് ഇന്നു പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ 4 മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നുമാണ് ഡിവൈഎസ്പി വി.വി.ബെന്നി പറയുന്നത്.