പറപ്പൂർ: പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഇന്ദിരാഗാന്ധി ജൻമദിനവും കൺവെൻഷനും ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നാസർ പറപ്പുർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി കെ.എ.അറഫാത്ത്, മണ്ഡലം പ്രസിഡന്റുമാരായ മൂസ്സ എടപ്പനാട്ട്, മാനു ഊരകം,വി.യു ഖാദർ, നേതാക്കളായ ഖാദർ പങ്ങിണിക്കാട്ട്, പറപ്പുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംജത ജാസ്മിൻ, സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമൈബ ഊർശ്ശമണ്ണിൻ, ഇമ്പായി കരുമ്പിൽ, മാനു ഒതുക്കുങ്ങൽ, റഷിദ് ,ടി.ഇ അഹമ്മദ്കുട്ടി, റഹ്‌മാൻ പാലാണി, വസന്ത എന്നിവർ പ്രസംഗിച്ചു.