പ്രാർഥനകൾ വിഫലം, ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി

New Update
2277901-34.jpg

 മലപ്പുറം ചേലേമ്പ്രയിൽ കാണാതായ 11 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പാറയിൽ നിന്നാണ് എ.വി. ഫൈസലിന്റെ മകൻ മുഹമ്മദ് ഫാദിലിനെ കാണാതായത്. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ പത്തരയോടെ പുല്ലിപ്പുഴയിൽ നിന്ന് ഫാദിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ട്മോർട്ടത്തിനായി കൊണ്ടുപോയി.

Advertisment

ഇന്നലെ വൈകീട്ട് മുതൽ രാത്രി 12 മണിവരെ കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേലേമ്പ്ര ഡി.ആർ.എഫ് സംഘവും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്കു ശേഷം ഫയർഫോഴ്സിന്റെ നേതൃത്വത്തിലും തിരച്ചിൽ തുടർന്നു.

Advertisment