വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ, അറസ്റ്റിലായത് മലപ്പുറം സ്വദേശി

New Update
Untitled-1-Recovered-16.jpg

വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഓഡീഷയിൽ നിന്ന് ബംഗളൂർ വഴി കേരളത്തിലേക്ക് കഞ്ചാവ്‌ എത്തിക്കുന്നതിനിടെയാണ്‌ ഇയാൾ പിടിയിലായത്‌.

Advertisment

ടൂറിസ്റ്റ് ബസിൻ്റെ ലെഗേജ് ബോക്സിൽ സ്യൂട്ട്കേസിലും, ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. എക്സൈസ് സി ഐ ആർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ പി ആർ ഒ മാരായ അബ്ദുൾ സലാം, പി വി രജിത്, സി ഇ ഒമാരായ സജിത്, സുധീഷ് എന്നിവർ ചേർന്നാണ് വാഹന പരിശോധ നടത്തി കഞ്ചാവ്‌ പിടികൂടിയത്.

Advertisment