പൊന്നാനി: മുഖ്യമന്ത്രിക്കൊപ്പം നിന്ന് കൊള്ളരുതായ്മകൾ ചെയ്ത ആളാണ് ഗവർണറെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി ബലറാം പറഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള സഹകരണമാണ് സർവ്വകലാശാലകളിലെ വഴിവിട്ട നിയമനങ്ങൾക്ക് ഗവർണർ കൂട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
/sathyam/media/media_files/bXRIrLli9GaR3PjUatKT.jpg)
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് 2000 പോലീസുകാരെ നിയോഗിക്കുമ്പോൾ ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ 600 പോലീസുകാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. പോലീസ് മുഴുവൻ മുഖ്യമന്ത്രിക്ക് പിന്നാലെ ആയതിനാൽ ശബരിമലയിൽ ദർശനം നടത്താതെ ഭക്തജനങ്ങൾ തിരികെ പോകുന്ന സംഭവം ആദ്യമായിട്ടാണെന്നും ബലറാം ആരോപിച്ചു.
/sathyam/media/media_files/O5RrNKQ5f5NgIIjUeheJ.jpg)
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷവഹിച്ചു. പി ടി അജയ്മോഹൻ മുഖ്യാതിഥിയായിരുന്നു. സി ഹരിദാസ്, വി സയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, ഷാജി കാളിയത്തേൽ, ടി കെ അഷറഫ്, എൻ എ ജോസഫ്, എ പവിത്രകുമാർ,യു മാമൂട്ടി, മണ്ഡലം പ്രസിഡണ്ട്മാരായ എൻ പി നബീൽ,കെ ജയപ്രകാശ്, ടി ശ്രീജിത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.