വണ്ടിപ്പെരിയാർ പീഡനം; പോലീസിനെതിരെ നടപടി വേണം - മുൻ എംപി സി ഹരിദാസ്

New Update
ponnani mandalam congress protest

പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു

പൊന്നാനി: വണ്ടിപെരിയാറിൽ പിഞ്ചുബാലികയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിയെ പോലീസിന്റെ അനാസ്ഥ കാരണം കോടതി വെറുതെ വിട്ട സംഭവത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. 

Advertisment

അനാസ്ഥ കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്ത സംഭവം പ്രതിഷേധാർഹമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത മുൻ എംപി സി ഹരിദാസ് കുറ്റപ്പെടുത്തി. 

ponnani mandalam congress-2

മണ്ഡലം പ്രസിഡണ്ട് കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വി സയ്‌ദ് മുഹമ്മദ് തങ്ങൾ, ടി.കെ അഷറഫ്, എൻ.പി നബിൽ, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, ഇ.പി രാജീവ്, എം രാമനാഥൻ, എം അബ്ദുല്ലത്തീഫ്, കെ.വി സുജീർ, എം.കെ റഫീഖ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. 

Advertisment