"പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മന്ത്രിസഭയ്ക്ക് ആശംസകൾ": അബ്ദുൾറഹ്മാൻ പാമങ്ങാടൻ

New Update
panamgadan

മലപ്പുറം: എൽഡിഎഫ് സർക്കാരിന്റെ രണ്ടര വർഷത്തെ മികച്ച പ്രകടനം സംസ്ഥാനത്തുടനീളം അരങ്ങേറിയ നവകേരള സദസ്സുകൾ ചർച്ച ചെയ്ത ശേഷം ആവേശത്തിന്റെ പശ്ചാത്തലത്തിൽ നടപ്പിൽ വരുത്തിയ മന്ത്രിസഭാ പുനസംഘാടനത്തിലൂടെ നിയമിതനായ കെ.ബി ഗണേഷ് കുമാറിന് കേരള കോൺഗ്രസ് - ബി സംസ്ഥാന സെക്രട്ടറി പാമങ്ങാടൻ അബ്ദുൾറഹ്മാൻ ഹാജി വിജയാശംസകൾ നേർന്നു.  

Advertisment

ഇതിന് മുമ്പും മന്ത്രിയെന്ന നിലയിൽ ജനാഭിമുഖ്യവും ജനപ്രീതിയും കരസ്ഥമാക്കിയ ഗണേഷ് കുമാർ വെല്ലുവിളികൾ നിറഞ്ഞ പുതിയ സാഹചര്യങ്ങളിൽ കേരള ജനതയുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ മന്ത്രിസഭയ്ക്ക് ആകട്ടേയെന്നു അദ്ദേഹം ഒരു പ്രസ്താവനയിലൂടെ പറഞ്ഞു.

കേരള സംസ്ഥാനത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനും മതേതര മുഖമുദ്ര പരിരക്ഷിക്കാനും ഉത്തരവാദിത്തത്തോടെയും നേതൃപരമായും മികച്ച പ്രകടനം കാഴ്ച വെക്കാൻ കേരള കോൺഗ്രസ് ബി പ്രതിനിധിയ്‌ക്കും മൊത്തം മന്ത്രിസഭയ്ക്കും സാധിക്കട്ടെയെന്ന് കേരള കോൺഗ്രസ് പ്രത്യാശ പ്രകടിപ്പിച്ചു. തർക്കങ്ങൾക്ക് ഇടയാക്കാത്ത വിധത്തിലുള്ള മന്ത്രിസഭാ പുനസംഘാടനം ഘടക കക്ഷികളോട് എൽഡിഎഫ് നേതൃത്വം അനുവർത്തിക്കുന്ന രാഷ്ട്രീയ സത്യസന്ധതയും മികച്ച പാടവവും കൂടി അനാവരണം ചെയ്യുന്നതായെന്നും കേരളാ കോൺഗ്രസ് ബി നേതാവ് ചൂണ്ടിക്കാട്ടി.

Advertisment