മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിന് ഇരയായി; പ്രതി കസ്റ്റഡിയില്‍

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്

New Update
malappuram.jpg

മലപ്പുറം: ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിന് ഇരയായി. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. മധ്യപ്രദേശ് സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ അടുത്തുള്ള മുറിയില്‍ താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. തിരൂരങ്ങാടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

കുട്ടിയെ വീട്ടിനുള്ളില്‍ കാണാതായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മാതാവ് നടത്തിയ തിരച്ചിലിലാണ് അടുത്ത മുറിയില്‍ നിന്നും കുട്ടി കരഞ്ഞുകൊണ്ടിറങ്ങിവരുന്നത് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ മാതാവ് പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. ആദ്യം തേഞ്ഞിപ്പലം പൊലീസ് കസ്റ്റിഡിയിലെടുത്ത പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈമാറുകയായിരുന്നു. ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുംമുന്‍പേയാണ് പുതിയ സംഭവം.

rape
Advertisment