Advertisment

ഭിന്നശേഷി കുട്ടികളെ മറ്റേത് മക്കളെയും പോലെതന്നെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ - ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

author-image
ഇ.എം റഷീദ്
New Update
special school thanoor

താനൂര്‍: ഭിന്നശേഷി കുട്ടികളെ മറ്റേത് മക്കളെയും പോലെതന്നെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എംപി. മികച്ചതും നല്ല സൗകര്യങ്ങളോടും കൂടിയ വിദ്യാഭ്യാസ സൗകര്യങ്ങൾ ഇനിയും അവർക്കായി ഒരുക്കേണ്ടതുണ്ടെന്നും താനൂരിൽ അത്തരം ഒരു സംവിധാനത്തിന് തുടക്കം കുറിക്കാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Advertisment

താനൂർ നഗരസഭയുടെ വികെഎം ഇബ്നു മൗലവി സ്മാരക ബഡ്‌സ് സ്പെഷ്യൽ സ്കൂൾ ശിലാസ്ഥാപനം മോര്യയിൽ പുതുവത്സര ദിനത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്കൂൾ കെട്ടിടം ഉയരുന്നത്.

et muhammad basheer

ഓഫീസ് റൂം, ക്ലാസ് മുറികൾ, കോൺഫ്രൻസ് ഹാൾ, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണൽ തെറാപ്പി, സെൻസറി റൂം, സ്റ്റോക്ക് റൂം, കോർട്ടിയാർഡ്, കിച്ചൺ, ഡൈനിംഗ്ഹാൾ, ലിഫ്റ്റ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. 

മോര്യയിൽ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്കൂൾ നിർമ്മിക്കുന്നത്. സ്കൂൾ നിർമ്മിക്കുന്നതിന് എം.പി ഫണ്ടിൽ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇതിനോടകം  പൂർത്തിയായിട്ടുണ്ടെന്ന് ഇ.ടി പറഞ്ഞു,

Advertisment