Advertisment

എസ്‌വൈഎസ് പൊന്നാനി സോൺ എമർജൻസി ടീം പ്രസവാശുപത്രിയിൽ ശുചീകരണം നടത്തി

New Update
hospital cleaning

പൊന്നാനി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 2024 കായകല്‍പ അവാര്‍ഡ് പദ്ധതിയുടെ ഭാഗമായി എസ്‌വൈഎസ് പൊന്നാനി സോൺ എമർജൻസി ടീം പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ഹോസ്പിറ്റലിൽ ശുചീകരിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ആശ ശുചീകരണം ഉദ്ഘാടനം ചെയ്തു.   

Advertisment

ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, ഷെക്കീർ കെ.വി ചമ്രവട്ടം കടവ്, സുബൈർ ബാഖവി, അനസ് അംജദി, ഹംസത്ത് അഴീക്കൽ, റഹ്മത്തുള്ള കറുകത്തിരുത്തി, അബൂ ത്വാഹിർ പള്ളിപ്പടി, ഷെഫീഖ് പള്ളിപ്പടി, മൊയ്തു മോൻ പുതുപൊന്നാനി, സാദിഖ് പള്ളിപ്പടി എന്നിവർ നേതൃത്വം വഹിച്ചു. അശ്റഫ് എ.വി, പി.ആർ.ഒ സൈനബ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

hospital cleaning-2

സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം ആശുപത്രി പരിപാലനം, എന്നിവയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും നല്‍കി വരുന്നതാണ് കായകല്‍പ അവാര്‍ഡ്. 250 ഘടകങ്ങള്‍ മൂന്നുതലങ്ങളിലായി അവലോകനം ചെയ്ത് സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയിച്ചാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

Advertisment