പൊന്നാനിയിൽ മാസപ്പിറവി ദർശിച്ചു; റജബ് മാസം ശനിയാഴ്ച ആരംഭിച്ചു

New Update
mp muthukoya thangal

പൊന്നാനി: വിശുദ്ധ റംസാൻ മാസത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് തൊട്ടു മുമ്പുള്ള രണ്ടു മാസങ്ങളായ റജബ്, ശഅബാൻ മാസങ്ങളിൽ മുസ്ലിം ലോകം.    

Advertisment

"റജബ്, ശഅബാൻ മാസങ്ങളിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചൊറിയണമേ, റംസാൻ മാസത്തെ വരവേൽക്കാൻ അവസരം നൽകേണമേ, അതിൽ വൃതാനുഷ്ടാനത്തിനും നിസ്കാരാനുഷ്ടാനത്തിനും ഖുർആൻ പാരായണത്തിനും ഭാഗ്യം നൽകേണമേ" എന്ന പ്രാർത്ഥനയാണ് ഈ രണ്ടു മാസങ്ങളിൽ പ്രധാനം.

റജബ് മാസം ശനിയാഴ്ച (ജനുവരി 13 നു) ആരംഭിച്ചതായി പൊന്നാനി മഖദൂം എം.പി മുത്തുകോയ തങ്ങൾ പ്രഖ്യാപിച്ചു. തലേന്നാൾ സന്ധ്യയിൽ പൊന്നാനിയിൽ ചന്ദ്രപ്പിറവി ദൃശ്യമായതായി സ്ഥിരപ്പെട്ടതിനെ തുടർന്നാണ് റജബ് ആരംഭം മഖദൂം സ്ഥിരീകരിച്ചത്.

മാർച്ച് രണ്ടാം വാരത്തിലാണ് 2024 (ഹിജ്‌റ 1445) ലെ വിശുദ്ധ റംസാൻ മാസാരംഭം.

Advertisment