പൊന്നാനി: പ്രസിദ്ധമായ പൊന്നാനി സിയാറത്ത് ജുമാമസ്‌ജിദ് ആൻഡ് ഇൽമിയാ മദ്രസാ പരിപാലന കമ്മിറ്റിയെ കോഴിക്കോട് ചേർന്ന സംസ്ഥാന വഖഫ് ബോർഡ് യോഗം സ്ഥിരപ്പെട്ടുത്തി. മഹല്ലിൽ മറ്റൊരു കമ്മിറ്റി കൂടി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വഖഫ് ബോർഡ് തീർപ്പ് ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പ്രസിഡണ്ട് ആയ കമ്മിറ്റിയ്ക്കാണ് അംഗീകാരം ലഭിച്ചത്. സമാന്തര കമ്മിറ്റിയ്ക്ക് നിലനില്പില്ലെന്നതിനാൽ അതിനെ ദുര്ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സിയാറത്ത് പള്ളി മഹല്ലിന്റെ യാതൊരു പ്രവർത്തനങ്ങളിലും ഇടപെടുകയോ കമ്മിറ്റിയുടെ പേരിൽ പണമോ മറ്റോ സ്വീകരിക്കുകയോ ചെയ്യുന്നതിൽ നിന്ന് സമാന്തര കമ്മിറ്റിയെ വഖഫ് ബോർഡ് വിലക്കുകയും ചെയ്തു.
/sathyam/media/media_files/go3npRt9z5EZtPK1Tbil.jpg)
അതേസമയം, വ്യാജ കമ്മിറ്റിയുമായി സഹകരിക്കുകയോ അവരുമായി പണ ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നും സജീവമായി നിലനിൽക്കുന്ന യഥാർത്ഥ കമ്മിറ്റിയുമായി സഹകരിച്ച് മഹല്ല് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തണമെന്നും ഛിദ്രതയ്ക്ക് കൂട്ടുനിൽക്കരുതെന്നും വഖഫ് ബോർഡ് സ്ഥിരപ്പെടുത്തിയ സിയാറത്ത് ജുമാമസ്‌ജിദ് ആൻഡ് ഇൽമിയാ മദ്രസാ പരിപാലന കമ്മിറ്റി മഹല്ല് നിവാസികളോട് അഭ്യർത്ഥിച്ചു.
ഉസ്താദ് കെ.എം ഖാസിം കോയ (പ്രസിഡണ്ട്), എ.ബി ഉമ്മർകുട്ടി (ജനറൽ സെക്രട്ടറി), കെ ഖമറുദ്ധീൻ (ട്രഷറർ), ഇ.കെ ഖലീൽ, സി ഹുസൈൻ (വൈസ് പ്രസിഡന്റ്റുമാർ), കെ.എം ഇബ്രാഹിം ഹാജി, പറമ്പിൽ അഷ്‌റഫ് (ജോയ്ൻറ്റ് സെക്രട്ടറിമാർ), അംഗങ്ങളായ കെ ഷഫീഖ്, സി നിസാർ, കെ നവാസ്, ഹുസൈമത്ത്, പാറ അബ്ദുൽ ഖാദർ മൗലവി, സി ഹനീഫ, പി കുഞ്ഞൻബാവ, ടി ഗഫൂർ എന്നിവർ സംബന്ധിച്ചു.