മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെയുടിഎ) മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. മലപ്പുറത്ത് നടന്ന ജില്ലാ കൗൺസിൽ കെയുടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. കൗൺസിൽ നടപടികൾക്ക് സംസ്ഥാന നേതാക്കളായ സലാം മലയമ്മ, സി.അബ്ദുൽ റഷീദ്, ടി. അബ്ദുൽ റഷീദ്, എം.പി അബ്ദുൽ സത്താർ, ടി.എച്ച് കരീം എന്നിവര്‍ നേതൃത്വം നൽകി.
ജില്ലാ ഭാരവാഹികളായി അബ്ദുൽ മജീദ് വി (പ്രസിഡണ്ട്), അബ്ദുസ്സലാം കെ, മുഹമ്മദ് റഫീഖ്, സി.പി ഷൗക്കത്തലി എം.പി (വൈസ് പ്രസിഡണ്ടുമാർ), സാജിദ് മൊക്കൻ (ജനറൽ സെക്രട്ടറി), സൈഫുന്നീസ ടി, സുലൈമാൻ കെ.വി, മരക്കാർ അലി പി.എം (ജോയിൻ സെക്രട്ടറിമാര്‍), മുജീബ് റഹ്മാൻ പി.പി (ട്രഷറർ) എന്നിവരെ തെരഞ്ഞടുത്തു.